കോട്ടയം: കേരളാ കോൺഗ്രസ് എമ്മിന്റെ നേതൃത്വത്തിൽ നടക്കുന്ന കർഷക ലോംഗ് മാർച്ചിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് ആലോച്ചിക്കുന്നതിനും, ആനുകാലിക രാഷ്ട്രിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ നേതൃസംഗമം നാളെ 3ന് കോടിമത റബർ ഭവനിൽ ചേരും. പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിക്കും. പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് മുഖ്യപ്രസംഗം നടത്തും. മോൻസ് ജോസഫ്, ജോയി എബ്രഹാം, സാജൻ ഫ്രാൻസീസ്, വർഗീസ് ,പോഷക സംഘടന ജില്ലാ പ്രസിഡന്റുമാർ, പാർട്ടിയുടെ സംസ്ഥാന-ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.