കോട്ടയം: കേരളാ വനിതാ കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് സംസ്ഥാന കമ്മറ്റി ഓഫീസിൽ നാളെ രാവിലെ 11 ന് വനിതാദിനാചരണവും, പ്രമുഖവനിതകളെ ആദിക്കലും നടത്തും. വനിതാകോൺഗ്രസ് (എം) സംസ്ഥാന പ്രസിഡന്റ് നിർമ്മല ജിമ്മിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എം.പി, റോഷി അഗസ്റ്റ്യൻ എം.എൽ .എ, ഡോ. എൻ. ജയരാജ് എം.എൽ .എ എന്നിവരും വനിതാകോൺഗ്രസ് നേതാക്കളും പങ്കെടുക്കും. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തുടര്‍ച്ചയായി 25 വർഷം പൂർത്തീകരിച്ച സെല്ലി ജോർജ്, മികച്ച അങ്കണവാടി വർക്കറായി തിരഞ്ഞെടുത്ത ആൻസി തോമസ്, ഗ്രേസി അഗസ്റ്റ്യൻ, ഹെൽപ്പർ വി.എ രജനി എന്നിവരെ ആദരിക്കും