കോട്ടയം: രാജ്യാന്തര വനിത ദിനാഘോഷത്തോടനുബന്ധിച്ച് മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഒഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സും ഹ്യൂമൻ റൈറ്റ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന അനുഭവ പരിചയ സംവാദം ഒൻപതിന് നടക്കും. സ്‌കൂൾ ഒഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സ് സെമിനാർ ഹാളിൽ രാവിലെ 10.30ന് നടക്കുന്ന പരിപാടിയിൽ ലൈംഗിക തൊഴിലാളി ആക്ടിവിസ്റ്റ് നളിനി ജമീലയും ചലച്ചിത്ര നടി അർച്ചന പത്മിനിയും പങ്കെടുക്കും. ഇതോടനുബന്ധിച്ച് പാനൽ ചർച്ചയും നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് വനിത ശാക്തീകരണത്തെക്കുറിച്ച് ക്വിസ് പരിപാടി നടക്കും.