കോട്ടയം: ജില്ലയിൽ വർദ്ധിച്ചു വരുന്ന ക്ഷേത്രമോഷണങ്ങൾ തടയാൻ ടെമ്പിൾ സ്‌ക്വാഡ് രൂപീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെ ഉടൻ പിടികൂടണമെന്നും, ഉത്സവം ആരംഭിക്കാൻ ഒരാഴ്ച മാത്രം അവശേഷിക്കെ മോഷണം നടന്നതിനെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും ജില്ലാ ജന. സെക്രട്ടറി നട്ടാശേരി രാജേഷ് ആവശ്യപ്പെട്ടു.