kob-joby

പാറത്തോട്; നവവരൻ അഞ്ജാത രോഗം പിടിപെട്ട് മരിച്ചു. ചോറ്റി വടശ്ശേരി പറമ്പിൽ വി ജെ ചാക്കോയുടേയും പാറത്തോട് കാടൻ പറമ്പിൽ ആലിസിന്റേയും മകൻ ജോബി (36) ആണ് മരിച്ചത്. രണ്ടു മാസം മുമ്പാണ് ജോബി വിവാഹിതനായത്. ഭാര്യ മിനി. ഞായറാഴ്ച ആണ് രോമകൂപത്തിൽ നിന്നും രക്തം വരുന്ന അവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാർക്ക് ഇതേവരെ ആയിട്ടും രോഗനിർണ്ണയം നടത്താൻ കഴിഞ്ഞിട്ടില്ല. വ്യാഴാഴ്ച രാത്രി 11 മണിയോടെ രോഗം മൂർച്ഛിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംസ്‌ക്കാരം നടത്തി.