അടിമാലി: ആനച്ചാൽ ശങ്കുപടിക്ക് സമീപം റോഡ് മുറിച്ച് കടക്കുകയായിരുന്ന കാൽനടയാത്രികനെ ബൈക്ക് ഇടിച്ച് വീഴ്ത്തി. അപകടത്തിൽ അമ്പഴച്ചാൽ സ്വദേശി ജീസസ് ഭവൻ വീട്ടിൽ ഡാനിയേലിന് (41) ഗുരുതര പരിക്കേറ്റു. വൈകിട്ട് നാലിനായിരുന്നു അപകടം. ശങ്കുപടിക്ക് സമീപം ഇറക്കമിറങ്ങി വന്ന ബൈക്ക് പാതമുറിച്ചു കടക്കുകയായിരുന്ന ഡാനിയേലിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ ഡാനിയലിന്റെ കാലിന് ഗുരുതര പരിക്കേറ്റു. നാട്ടുകാർ ചേർന്ന് ഡാനിയലിനെ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ്ധ ചികത്സയ്ക്കായി കൊണ്ടുപോയി. ബൈക്ക് യാത്രക്കാരൻ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.