അടിമാലി: മുളളന്‍പന്നിയെ കൊന്ന് കറിവയ്ക്കുന്നതിനിടെ അന്യസംസ്ഥാന തൊഴിലാളിയെ വനപാലകര്‍ പിടികൂടി. ഝാർഖണ്ഡ് സ്വദേശി ഹാജബെഗനെയാണ് (34) ദേവികുളം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ദേവികുളം റേഞ്ചില്‍ അരുവിക്കാട്ടില്‍ നിന്ന് കെണിവെച്ചാണ് മുള്ളന്‍പന്നിയെ പിടികൂടിയത്. കെ.ഡി.എച്ച്.പി കമ്പനിയുടെ നയമക്കാട് ഭാഗത്തെ തൊഴിലാളിയാണ്. കോടതിയില്‍ ഹാജരാക്കി. സെക്ഷന്‍ ഫോറസ്റ്റര്‍ അബൂബക്കര്‍ സിദ്ധിഖിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.