അടിമാലി: അടിമാലി ബ്ലോക്ക് പഞ്ചായത്ത് 20202021 വർഷത്തെ ബഡ്ജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി പീറ്റർ അവതരിപ്പിച്ചു. 67,51,12,750 രൂപയുടെ വരവും 67,46,95815 രൂപയുടെ ചിലവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. 4,16,935 രൂപ മിച്ചം പ്രതീക്ഷിക്കുന്നുണ്ട്. പദ്ധതി വിഹിതത്തിന്റെ 30 ശതമാനം കാർഷികമേഖലക്ക് പ്രോത്സാഹനം നൽകുന്നതിനായി വകയിരുത്തിയിട്ടുണ്ട്. ദാരിദ്രരേഖക്ക് താഴെയുള്ളവരുടെ സമ്പൂർണ്ണ പാർപ്പിട പദ്ധതി, ലൈഫ് പദ്ധതി എന്നിവയ്ക്കായി 20 ശതമാനം തുക വകയിരുത്തി. മാലിന്യ സംസ്‌കരണം, ശുചിത്വം, ജലം എന്നിവയ്ക്ക് പ്ലാൻ ഫണ്ടിന്റെ പത്ത് ശതമാനവും വനിതാ ഘടകപദ്ധതികൾക്കായി പ്ലാൻ ഫണ്ടിന്റെ പത്ത് ശതമാനവും വിനിയോഗിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. മുരുകേശൻ ഉൾപ്പെടെയുള്ള ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ ബഡ്ജറ്റവതരണത്തിൽ പങ്കെടുത്തു.