അടിമാലി: പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഭാഗമായി അടിമാലിയിൽ രോഗികളുടെയും കുടുംബാംഗങ്ങളുടെയും സ്‌നേഹ കൂട്ടായ്മയും പരിശീലന പരിശീലനപരിപാടിയും സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.പദ്ധതിയുടെ ഭാഗമായുള്ള പാലിയേറ്റീവ് വോളണ്ടിയർമാർക്ക് പരിശീലന പരിപാടിയും ഒരുക്കിയിരുന്നു.പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ മേരി യാക്കോബ് അദ്ധ്യക്ഷത വഹിച്ചു.ഹെൽത്ത് ഇൻസ്‌പെക്ടർ ഇ ബി ദിനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു.ഫാ മാത്യൂസ് പുൽപ്പറമ്പിൽ സാന്ത്വന സന്ദേശം നൽകി.മെഡിക്കൽ ഓഫീസർ ഡോ. കെ ടി സ്മിത,പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.