ചങ്ങനാശേരി: ക്ലീൻ ബോട്ടുജെട്ടിയുടെ ഭാഗമായി ചങ്ങനാശ്ശേരി മർച്ചന്റ്‌സ് അസോസിയേഷനും ബോട്ടുജെട്ടി വികസന സമിതിയും മുൻകൈ എടുത്ത് വൃത്തിയാക്കിയ ബോട്ടുജെട്ടിയുടെ തുടർ സംരക്ഷണച്ചുമതല എസ്.ബി കോളേജ് ബോട്ടണി വിഭാഗത്തിന് കൈമാറി. സമ്മേളനം സി.എഫ്.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബിജു ആന്റണി കയ്യാലപറമ്പിലിൽ അദ്ധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറാൾ ഫാ.തോമസ് പാടിയത്ത് അനുഗ്രഹ പ്രഭാക്ഷണവും മുൻസിപ്പൽ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ മുഖ്യ പ്രഭാക്ഷണവും നടത്തി. എസ്.ബി കോളജ് പ്രിൻസിപ്പൽ ഡോ.ജേക്കബ് മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ.റജി പ്ലാന്തോട്ടം, ബർസാർ ഫാ. മോഹൻ മുടന്താഞ്ഞാലി, നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സജി തോമസ്, വാർഡ് കൗൺസിലർ രമാദേവി, ടോമിച്ചൻ അയ്യരുകുളങ്ങര, സോനു പതാലിൽ, ബാലകൃഷ്ണ കമ്മത്ത് , കുഞ്ഞുമോൻ തുമ്പുങ്കൽ, ടി.കെ അൻസർ ,രാജൻ തോപ്പിൽ, സാംസൺ വലിയപറമ്പിൽ , സാന്റോ കരിമറ്റം, അഭിലാക്ഷ് വാടപ്പറമ്പ്, ജോജോ മാടപ്പാട്ട്. ടിജോ ഇടക്കേരി, നൗഷാദ്, റോഷൻ വാഴപ്പറമ്പ്, കെ.എസ്. ആന്റണി, ടോമിച്ചൻ പാറക്കടവിൽ, ലാലിച്ചൻ മുക്കാടൻ തുടങ്ങിയവർ പങ്കെടുത്തു.