കോട്ടയം: കോടിമത പാലത്തിൽ പൈപ്പ് പൊട്ടി വെള്ളം പാഴായി. മറിയപ്പള്ളി വാട്ടർടാങ്കിലേക്കു വെള്ളം കൊണ്ടുപോകുന്ന വാട്ടർ അതോറിട്ടിയുടെ പൈപ്പിൽ നിന്നാണ് വെള്ളം ചോർന്നത്. പാലത്തിലൂടെ കടന്നുപോയ യാത്രക്കാരുടെയും വാഹനങ്ങളുടെയും മേൽ വെള്ളം തെറിച്ചതോടെ പരാതി രൂപപ്പെട്ടു. ഇതോടെ വെള്ളം വാട്ടർ അതോറിട്ടി ഇതുവഴിയുള്ള പമ്പിംഗ് നിറുത്തി വച്ചു. ചോർച്ച ശക്തമെന്നു കണ്ടെത്തിയാൽ ഇന്നു പഴയ നാട്ടകം പഞ്ചായത്തു പ്രദേശത്തേയ്ക്കുള്ള കുടിവെള്ള വിതരണം മുടങ്ങും.
വെള്ളൂപ്പറമ്പ് ജലശുദ്ധീകരണ ശാലയിൽ നിന്നു മറിയപ്പള്ളിയിലെ ഓവർഹെഡ്ടാങ്കിലേക്കു കൊണ്ടുപോകുന്ന പൈപ്പിലാണു ചോർച്ചയുണ്ടായത്.