മുണ്ടക്കയം: ഒലയനാട് ശ്രീ ഗാന്ധി മെമ്മോറിയൽ യുപി സ്‌കൂളിന്റെ വാർഷികം ആഘോഷിച്ചു. കൂട്ടിക്കൽ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ജെസ്സി ജോസ് ഉദ്ഘാടനം ചെയ്‌തു. സ്‌കൂൾ മാനേജർ കെ.പി ചെല്ലപ്പൻ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാഗസിൻ ദിശ 2020 പ്രകാശനം ബ്ലോക്കു പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ നിർവ്വഹിച്ചു. എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. കൂട്ടിക്കൽ ഗ്രാമാ പഞ്ചായത്തു വൈസ് പ്രസിഡന്റ് കെ.ആർ രാജി, വാർഡു മെമ്പർമാരായ സി.ജി മധു , ബാലൻ പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ഡോണ, പൂർവ്വ അദ്ധ്യാപക പ്രതിനിധി എം.ആർ വത്സ പി.ടി.എ പ്രസിഡന്റ് കെ. ഇ നെജീബ് മാതൃ സംഗമം പ്രസിഡന്റ് ഷൈല മോഹൻ എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് മേഴ്‌സി വർക്കി സ്വാഗതം പറഞ്ഞു. വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. തുടർന്നു കുട്ടികളുടെ കലാപരിപാടികൾ നടത്തി.