kalavirunnu

വൈക്കം: സത്യാഗ്രഹ മെമ്മോറിയൽ ശ്രീനാരായണ എൽ. പി. സ്‌കൂൾ ആശ്രമം ഫെസ്റ്റ് തരംഗ് 2020 ന്റെ ഭാഗമായി നടത്തിയ കലാവിരുന്ന് ഗായകൻ വി. ദേവാനന്ദ് ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് സ്റ്റാലിൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ ബിജു വി. കണ്ണേഴൻ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. ബി. പി. ഒ. സുവർണ്ണൻ കലാപ്രതിഭകളെ ആദരിച്ചു. ഹെഡ്മാസ്റ്റർ പി. ടി. ജിനീഷ്, വൈക്കം ദാമു, സി. എം. ലളിത, എൻ. സൗദാമിനി, പി. വിജയലക്ഷ്മി, പി. പി. സന്തോഷ്, പി. ജോസഫ്, അമ്പിളി പ്രതാപ്, കെ. ടി. പ്രതീഷ് കുമാർ, എന്നിവർ പ്രസംഗിച്ചു.