അമ്പലപ്പുഴ: കോവിഡ് രോഗബാധ സംശയിക്കുന്ന ആളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. രോഗിയുടെ സാമ്പിളുകൾ ശേഖരിച്ച് ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനക്കയച്ചു. ഫലം ഇന്ന് ലഭിക്കും. ഗൾഫിൽ നിന്ന് കഴിഞ്ഞ ദിവസം നാട്ടിലെത്തിയയാൾക്ക് ചുമ, പനി, ശ്വാസം മുട്ട്, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ട സാഹചര്യത്തിലാണ് ആശുപത്രിൽ പ്രവേശിപ്പിച്ചത്.