march-ulkadanam

വൈക്കം : ആഭ്യന്തര വകുപ്പിനും ഡി.ജി.പിക്കുമെതിരെ സിഎജി റിപ്പോർട്ടിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ വൈക്കം പൊലീസ് സ്​റ്റേഷനിലേയ്ക്കു നടത്തിയ മാർച്ചിൽ സംഘർഷം. ഇന്നാലെ രാവിലെ 11ന് പൊലിസ് സ്​റ്റേഷനിലേയ്ക്കു പ്രകടനമായെത്തിയ പ്രവർത്തകരെ പൊലിസ് സ്​റ്റേഷന് 100 മീ​റ്റർ അകലെ കച്ചേരി കവലയിൽ വച്ച് പൊലീസ് തടഞ്ഞു. തുടർന്ന് കച്ചേരിക്കവലയിൽ യോഗം ആരംഭിച്ചു. റോഡിലൂടെ വാഹനങ്ങൾ കടന്നു പോകാൻ കഴിയാതെ വന്നതോടെ പൊലീസ് വാഹനങ്ങൾ കടത്തിവിടാൻ പ്രവർത്തകരെ ബലമായി നീക്കിയതാണ് നേരിയ സംഘർഷത്തിനിടയാക്കിയത്. സംഘർഷത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അക്കരപ്പാടം ശശി, ഡി സി സി ജനറൽ സെക്രട്ടറി ബി.അനിൽകുമാർ എന്നിവരെ പൊലീസ് കൈയ്യേ​റ്റം ചെയ്തതായി കോൺഗ്രസ് നേതൃത്വം ആരോപിച്ചു. തുടർന്ന് പൊലിസ് സ്​റ്റേഷന് മുന്നിലേക്ക് പ്രകടനമായെത്തിയ പ്രവർത്തകർ സ്​റ്റേഷന് മുന്നിൽ കുത്തിയിരുന്നു. ധർണാ സമരം കോട്ടയം നഗരസഭ ചെയർപേഴ്‌സൺ പി.ആർ.സോന ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി അദ്ധ്യക്ഷത വഹിച്ചു.ഡി സി സി ജനറൽ സെക്രട്ടറിമാരായ അബ്ദുൾ സലാം റാവുത്തർ, പി.വി.പ്രസാദ്, ട്രഷറർ ജയ് ജോൺപേരയിൽ, ഇടവട്ടം ജയകുമാർ, വി.ബിൻസ്,പി.ഡി.ഉണ്ണി, പി.എൻ.കിഷോർ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

തലയോലപ്പറമ്പ് : ആഭ്യന്തര വകുപ്പിലെ അഴിമതിക്കെതിരെയും, സംസ്ഥാന പൊലിസ് മേധാവിക്കെതിരെയും, സി.എ.ജി.റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന അഴിമതി ആരോപണങ്ങൾ സി.ബി.ഐ. യെ കൊണ്ട് അന്വേഷിപ്പിക്കുക, പൊലിസ് മേധാവി ലോഹ് നാഥ് ബഹ്റയെ തൽസ്ഥാനത്ത് നിന്ന് നിക്കം ചെയ്ക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ തലയോലപ്പറമ്പ് പൊലിസ് സ്​റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പ്രതിക്ഷേധമിരമ്പി.കെ.ആർ ഓഡി​റ്റോറിയത്തിന് സമീപത്ത് നിന്നും ആരംഭിച്ച മാർച്ചിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. പള്ളിക്കവല ചു​റ്റി പൊലീസ് സ്​റ്റേഷന് മുന്നിൽ എത്തിയ മാർച്ച് തലയോലപ്പറമ്പ് എസ് എച്ച് ഒ ജെർലിൻ വി. സ്‌ക്കറിയയുടെ നേതൃത്വത്തിലുള്ള പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണാ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.കെ ശശിധരൻ വാളവേലിൽ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി പി.വി പ്രസാദ് മൂഖ്യ പ്രഭാഷണം നടത്തി. എം.കെ ഷിബു, എസ്. ജയപ്രകാശ്, എൻ.സി.തോമസ്, എം.ശശി, വിജയമ്മ ബാബു, കെ.കെ.ഷാജി, ആർ.അനീഷ്, എം.അനിൽകുമാർ, വി.ടി.ജയിംസ്, പി.സി.തങ്കരാജ്, ​ടി.കെ. കുര്യാക്കോസ്, കെ.വി.മനോഹരൻ, പി.കെ ജയപ്രകാശ്, ജഗതാ അപ്പുക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.