പാലാ : സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല പഞ്ചദിന സിവിൽ സർവീസ് ഓറിയന്റേഷൻ റസിഡൻഷ്യൽ ക്യാമ്പ് ഏപ്രിൽ 19 മുതൽ 23 വരെ പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ തസ്തികകളിലേയ്ക്കുളള ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുളള മത്സരപരീക്ഷകൾക്കായി നടത്തുന്ന പ്രാഥമിക പരിശീലനവും കരിയർ ഗൈഡൻസും ലക്ഷ്യമിടുന്ന വ്യക്തിത്വവികസന ക്യാമ്പിലേയ്ക്ക് എട്ട് മുതൽ പന്ത്രണ്ടാം ക്ലാസുവരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കും. യോഗാ പരിശീലനത്തോടെ ആരംഭിക്കുന്ന ക്യാമ്പ് ദിനങ്ങളിൽ ഇന്റലക്ച്വൽ ഗെയിമുകളും ക്ലാസുകളും ഡിബേറ്റുകളുമുണ്ട്. ട്രെക്കിംഗ് സൗകര്യവും കാമ്പസ് വിസിറ്റിംഗും ഉൾപ്പെടുന്ന ഹരിത പഠനയാത്രയും ക്യാമ്പിന്റെ ഭാഗമായിരിക്കും. ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥരും സിവിൽ സർവീസ് വിജയികളുമായുളള അഭിമുഖവും മോഡൽ ഇൻർവ്യൂ പരിശീലനവും നൽകുന്ന ക്യാമ്പിന് എം.ജി യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർമാരായ ഡോ.സിറിയക്ക് തോമസ്, ഡോ. ബാബു സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണ് പ്രവേശനം. ഫോൺ : 04822 215831, 9447421011