പാലാ: പൊലീസിനെതിരായ സി.എ.ജി റിപ്പോർട്ടിന്മേൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലാ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. എ.കെ. ചന്ദ്രമോഹൻ, ജോബി അഗസ്റ്റ്യൻ, പി.ജെ. ജോണി, രാജൻ കൊല്ലംപറമ്പിൽ, തോമസ് പഴേപറമ്പിൽ, ഷോജി ഗോപി, ജോഷി കെ. ആന്റണി, സന്തോഷ് കുര്യത്ത്, ബിബിൻ രാജ്, ബിജോയി എബ്രാഹം, ജോസഫ് പുളിക്കൽ, സന്തോഷ് മണർകാട്ട്, എ.എസ്. തോമസ്, ജോൺസി നോബിൾ, സിബി പുറ്റനാനിക്കൽ, ഹരിദാസ് അടമത്ര, പ്രസാദ് കൊണ്ടൂപ്പറമ്പിൽ, തോമസുകുട്ടി നെച്ചിക്കാട്ട്, പ്രദീപ് പ്ലാച്ചേരി, രാജു കോനാട്ട്, പ്രേംജിത്ത് ഏർത്തയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഭരണങ്ങാനം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മേലുകാവ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് റോയി മാത്യു എലിപ്പുലിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ജോയി സ്‌കറിയ, ആർ. പ്രേംജി, അഡ്വ. ജോസ് ജോസഫ്, ആർ. സജീവ് തുടങ്ങിയവർ പ്രസംഗിച്ചു.