kc-joseph

കോട്ടയം : ഇന്ത്യ ലോകത്തിന് മാതൃകയായി നൽകിയ മതേതരത്വം സംരക്ഷിക്കപ്പെടുക തന്നെ ചെയ്യണമെന്ന് കെ.സി.ജോസഫ് എം.എൽ.എ. കേരള എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ കമ്മിറ്റി പഴയ പോലീസ് സ്റ്റേഷൻ മൈതാനിയിൽ സംഘടിപ്പിച്ച നാം ഇന്ത്യക്കാർ അരുത് മത ഭീകരത എന്ന സായാഹ്ന കൂട്ടായ്‌മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് രഞ്ജു കെ മാത്യു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ടോമി കല്ലാനി, കുഞ്ഞ് ഇല്ലംപള്ളി, ജി ഗോപകുമാർ, എം.പി. സന്തോഷ് കുമാർ, ജോണി ജോസഫ്, തോമസ് ഹെർബിറ്റ്, കെ. അസ്‌മ, ജില്ലാ സെക്രട്ടറി ബോബിൻ വി .പി , സഞ്ജയ് എസ് നായർ എന്നിവർ പ്രസംഗിച്ചു.