കോട്ടയം : സ്ത്രീ ശാക്തീകരണത്തിൽ പുത്തൻ തിരിച്ചറിവും ഉണർവും പ്രദാനം ചെയ്ത് റീച്ച് വേൾഡ് വൈഡിന്റെ രണ്ടാം ഔട്ട് ലെറ്റ് പള്ളം ബോർമ്മക്കവലയിൽ ലോകവനിതാദിനമായ ഇന്ന് വൈകിട്ട് 4 ന് ആരംഭിക്കും. സ്ത്രീകൾക്ക് ആത്മവിശ്വാസവും മാനസിക ധൈര്യവും ആത്മാഭിമാനവും വളർത്തുക എന്ന ഉദ്ദേശത്തിൽ പുത്തൻ ഔട്ട്‌‌ലെറ്രിലും നിർദ്ധനരായ സ്ത്രീകൾക്കും വിധവകൾക്കും തൊഴിൽ നൽകി സൂപ്പർ മാർക്കറ്റിന്റെ ലാഭവിഹിതം തൊഴിലാളികൾക്ക് തന്നെ വീതിച്ചു നൽകുക,​ അവരുടെ ഉന്നമനത്തിനായി തുക ഉപയോഗിക്കുക എന്ന വ്യത്യസ്തമായ സ്വപ്നമാണ് റീച്ച് എക്സപ്രസ് സൂപ്പർ മാർക്കറ്റിന്റെ ലക്ഷ്യം. ഭാവിയിൽ കേരളത്തിലുടനീളം ആരംഭിക്കുവാൻ പദ്ധതിയിട്ട സൂപ്പർ മാർക്കറ്റിൽ വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ നിത്യോപയോഗ സാധനങ്ങളും ലഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വമ്പൻ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. 2000 രൂപയുടെ പർച്ചേസിന് 1000 രൂപയുടെ ലനർ ഷ‍ർട്ട് ഫ്രീയായി ലഭിക്കും. 2500 രൂപയ്ക്ക് ഷോപ്പിംഗ് നടത്തുന്ന ഭാഗ്യശാലിക്ക് റഫ്രിജറേറ്റർ സമ്മാനമായി നേടാൻ അവസരമുണ്ട്. ഗുണമേന്മയും വൈവിധ്യവും ഒത്തിണങ്ങിയ ഉത്പന്നങ്ങളാണ് സൂപ്പർ മാർക്കറ്റിന്റെ സവിശേഷത. പട്ടിണിമൂലം കഷ്ടപ്പെടുന്നവർക്കായി 'ഒരുപിടി അരി ഒരുപാട് ജീവൻ' എന്ന ആശയത്തോടെ 2004 ൽ ആരംഭിച്ച സൗജന്യ ഭക്ഷണ പൊതിച്ചോറ് വിതരണം ഇന്ന് മുതൽ ക‌ഞ്ഞിക്കുഴി റീച്ച് എക്സ്‌പ്രസിൽ ലഭ്യമാകും. ഫോൺ : 9846230098.