കോട്ടയം : വണ്ടൻപതാൽ മോഡൽ ഫോറസ്റ്റ് സ്റ്റേഷന്റെയും ജീവനക്കാർക്കുളള ബാരക്കിന്റെയും ഉദ്ഘാടനം മന്ത്രി അഡ്വ.കെ. രാജു നിർവഹിക്കും. ഫോറസ്റ്റ് സ്റ്റേഷൻ അങ്കണത്തിൽ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ചടങ്ങിൽ പി.സി.ജോർജ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ്, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബി രാജൻ, പ്രോജക്ട് ടൈഗർ ഫീൽഡ് ഡയറക്ടർ കെ. ആർ അനൂപ്, ജില്ലാ പഞ്ചായത്തംഗം കെ. രാജേഷ്, കോട്ടയം ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജോർജി പി. മാത്തച്ചൻ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ വൈ. വിജയൻ, ബ്ലോക്ക് ഗ്രാമ പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും.