വാഴൂർ : ചിറക്കടവ്, വാഴൂർ പഞ്ചായത്ത് നിവാസികളുടെ ആശ്രയമായിരുന്ന വാഴൂർ വലിയതോട് വേനലിൽ വറ്റിവരണ്ടതോടെ ജലക്ഷാമം രൂക്ഷമായി. തോട് വരണ്ടതോടെ പ്രദേശത്തെ കിണറുകളിലും ജലനിരപ്പ് താഴ്ന്നു. നിരവധി തടയണകൾ രണ്ടിടങ്ങളിലുമായുണ്ട്. എന്നാൽ ഇതിലും വെള്ളമില്ല. വിവിധ കുടിവെള്ള പദ്ധതികളും വലിയതോടിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഇവയുടെ നടത്തിപ്പും പ്രതിസന്ധിയിലാണ്.