പാലാ: മത്സ്യകൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനായി പാലാ കേന്ദ്രീകരിച്ച് ഒരു സബ് ഓഫീസ്-മത്സ്യഭവൻ- ആരംഭിക്കാൻ സർക്കാർ അനുമതി നൽകി. ളാലം ബ്ലോക്ക് ഓഫീസ് ബിൽഡിംഗിൽ 500 ചതുരശ്രയടി കെട്ടിടം ഇതിനായി വിട്ടു നൽകിയിട്ടുണ്ട്.

മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളുടെ കീഴിൽ വരുന്ന കർഷകർക്കുവേണ്ടി കൂടുതൽ പദ്ധതി നടപ്പിലാക്കുന്നതിനും മലയോരമേഖലയിലെ ജനങ്ങളുടെ ഇടയിൽ മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിനുമാണ് പുതിയ മത്സ്യഭവൻ ആരംഭിക്കുന്നത്

മത്സ്യഭവൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജോസ് പ്ലാക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വിനോദ്‌ വേരനാനി,ജോസഫ് സെബാസ്റ്റ്യൻ പിണക്കാട്ട്, മാത്തുക്കുട്ടി പരുന്തുവീട്ടിൽ, അനുമോൾ മാത്യു, ജെസിജോസ് എന്നിവർ പാലാ എം.എൽ.എ മാണി സി കാപ്പൻ മുഖാന്തരം ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് നൽകിയ നിവേദനത്തെത്തുടർന്നാണ് മത്സ്യഭവൻ അനുവദിച്ചത്. മത്സ്യഭവൻ ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ ളാലം ബ്ലോക്ക് ഓഫീസിൽ അനുവദിക്കുന്നതിന് മുൻകൈയെടുത്ത മാണി സി കാപ്പൻ എം.എൽ.എയെ ഭരണങ്ങാനം പൗരസമിതി അഭിനന്ദിച്ചു. ഗ്രാമപഞ്ചായത്തംഗം വിനോദ്‌ വേരനാനി അദ്ധ്യക്ഷത വഹിച്ച യോഗം ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജോസ്‌ജോസഫ് പ്ലാക്കൂട്ടം ഉദ്ഘാടനം ചെയ്തു. ബീന സജി, സജി എസ് തെക്കേൽ, സെൻതേക്കുംകാട്ടിൽ,ജോസ് പാലോലി, ജിമ്മിച്ചൻ ചന്ദ്രൻകുന്നേൽ,ജോഷി മാത്യു എടേട്ട്, ടോമി ഉപ്പിട്ടുപാറ, സി.എം.സിറിയക്, ടി.ആർ. ശിവദാസ്, ടി.സി.ദേവസ്യാ തേക്കുംകാട്ടിൽ, റോയി മാരിപ്പുറത്ത് തുടങ്ങിയവർ പ്രസംഗിച്ചു.


 യൂണിറ്റിൽ പ്രവർത്തിക്കുന്നത്

ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, അസിസ്റ്റന്റ് ഫിഷറീസ് എക്‌സറ്റൻഷൻ ഓഫീസർ, ഓഫീസ് അസിസ്റ്റന്റ്, അക്വാകൾച്ചർ പ്രൊജക്ട് കോ-ഓർഡിനേറ്റർ, പത്ത് അക്വാ കൾച്ചർ പ്രൊമോട്ടേഴ്‌സ് എന്നിവരടങ്ങുന്ന 14 ജീവനക്കാർ