പാലാ: ഏപ്രിൽ 29ന് നടക്കുന്ന കെ.എം. മാണി സ്മൃതിസംഗമത്തിനു മുന്നോടിയായി യൂത്ത്ഫ്രണ്ട് കോട്ടയം ജില്ലയിലുടനീളം നടത്തുന്ന നിയോജകമണ്ഡലം കൺവെൻഷനുകൾക്ക് പാലായിൽ തുടക്കം കുറിച്ചു. 1500 യുവജനങ്ങളെ സ്മൃതിസംഗമത്തിൽ പങ്കെടുപ്പിക്കുന്നതിന് തീരുമാനിച്ചു. കേരളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജെ. ഫിലിപ്പ് കുഴികുളം ഉദ്ഘാടനം ചെയ്തു. യൂത്ത്ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് കുഞ്ഞുമോൻ മാടപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കൽ ആമുഖപ്രസംഗം നടത്തി. ബിജു ഇളംതുരുത്തിയിൽ, മനു ആന്റണി തെക്കേൽ, സുനിൽ പയ്യപ്പള്ളിൽ, ഫെലിക്‌സ് വെളിയത്തുകുന്നേൽ, ഷിജി നാഗനൂലിൽ, ആന്റോ വെള്ളാപ്പാട്, തോമസുകുട്ടി വരിക്കയിൽ, സിജോ പ്ലാത്തോട്ടം, ശ്രീകാന്ത് എസ്. ബാബു, ജൂബിൾ പുതിയമഠം, അവിരാച്ചൻ ചൊവ്വാറ്റുകുന്നേൽ, അലൻ കിഴക്കേക്കുറ്റ്, വിഷ്ണു എന്നിവർ പ്രസംഗിച്ചു. യൂത്ത്ഫ്രണ്ട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബിനു പുലിയുറുമ്പിലിനും, നിയോജകമണ്ഡലം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബിനീഷ് ആന്റണി പാറാംത്തോട്ടിനും സ്വീകരണം നൽകി.
---
യൂത്ത്ഫ്രണ്ട് പാലാ നിയോജകമണ്ഡലം കൺവെൻഷൻ കേരളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജെ. ഫിലിപ്പ് കുഴികുളം ഉദ്ഘാടനം ചെയ്യുന്നു