kodiyettu

വൈക്കം: എസ്. എൻ. ഡി. പി യോഗം 1008 ാം നമ്പർ എഴുമാന്തുരുത്ത് ശാഖായോഗത്തിന്റെ കുന്നുമ്മേൽക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭപ്പൂര മഹോത്സവത്തിന് ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദൻ കൊടിയേറ്റി. ക്ഷേത്രം മേൽശാന്തി സുരേഷ് വൈക്കം, വിജയൻ ശാന്തി, കാർത്തികേയൻ ശാന്തി, രഞ്ജു ശാന്തി, കുമാരൻ ശാന്തി, അനൂപ് ശാന്തി എന്നിവർ സഹകാർമ്മികരായി. കൊടിയേറ്റാനുള്ള കൊടിമരം, കൊടിക്കയർ, കൊടിക്കൂറ എന്നിവ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ആർ. ശങ്കർ കുടുംബയൂണിറ്റിന്റെ താലപ്പൊലി ക്ഷേത്രത്തിലെത്തി. തുടർന്ന് കൊടിയേറ്റ് നടന്നു. ക്ഷേത്രം പ്രസിഡന്റ് അജികുമാർ മൂലേപ്പറമ്പ്, വൈസ് പ്രസിഡന്റ് ബാബു പൂന്തോട്ടത്തിൽ, സെക്രട്ടറി പി. വി. സജി പൊന്നുരുക്കുംപാറയിൽ, പി. പി. സന്തോഷ് കുമാർ, രാഹുൽ പാറയിൽ, ശ്രീജ രാജീവ്, അമ്പിളി ബിജു, ജിതിൻ ജനാർദ്ദനൻ എന്നിവർ നേതൃത്വം നൽകി. 9 ന് രാവിലെ 8.30 ന് പൊങ്കാല, 1.00 ന് അന്നദാനം, വൈകിട്ട് 4 ന് പകൽപ്പൂരം, രാത്രി 10 ന് മുടിയേറ്റ്, 10 ന് രാവിലെ 8 ന് കലശാഭിഷേകം, 12 ന് അന്നദാനം, വൈകിട്ട് 7 ന് ആറാട്ട് പുറപ്പാട്, രാത്രി 10 ന് ദേശതാലപ്പൊലി, വലിയകാണിക്ക, ഗരുഡൻതൂക്കം എന്നിവ പ്രധാന പരിപാടികളാണ്.