ചങ്ങനാശേരി : കോട്ടമുറി പുതുജീവൻ ട്രസ്റ്റ് ആശുപത്രി കെട്ടിടനിർമ്മാണം സംബന്ധിച്ച് പായിപ്പാട് പഞ്ചായത്ത് ഓഫീസിൽ നാളെ രാവിലെ 10.30 ന് യോഗം ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ബിനു പറഞ്ഞു. പുതുജീവൻ ആശുപത്രിയുടെ 90 സെന്റ് സ്ഥലം കരഭൂമിയാണെന്ന് അംഗീകരിച്ച് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ആശുപത്രി ഡയറക്ടറുടെ വിശദീകരണം കേൾക്കണമെന്ന് പഞ്ചായത്തിനോട് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. നാളെ പഞ്ചായത്തിലെത്തി വിശദീകരണം നൽകണമെന്ന് പഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകിയിട്ടുണ്ട്. 13ന് കളക്ടർ പി.കെ സുധീർ ബാബുവിന്റെ നേതൃത്വത്തിലും ചർച്ച നടക്കും.