ചങ്ങനാശേരി: വാഴപ്പള്ളി സെന്റ് തെരേസാസ് നഴ്‌സറി സ്‌കൂളിൽ മോഷണശ്രമം. ഇന്നലെ രാവിലെ സ്‌കൂളിലെ കന്യാസ്ത്രീകൾ നഴ്‌സറി തുറക്കാൻ എത്തിയപ്പോഴാണ് നഴ്‌സറിയുടെ പിൻവാതിൽ തകർത്ത നിലയിൽ കണ്ടത്. അലമാര തകർത്തു ഉള്ളിലുണ്ടായിരുന്ന വസ്തുക്കൾ വലിച്ചുവാരി പുറത്തിട്ട നിലയിലായിരുന്നു. കഴിഞ്ഞ ദിവസം നഴ്‌സറിയുടെ പൂട്ടു തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു. വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും നഴ്‌സറി അധികൃതർ അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ രണ്ടിന് വാഴപ്പള്ളി ക്ഷേത്രത്തിൽ രണ്ട് കാണിക്കവഞ്ചികൾ തകർത്ത് മോഷണം നടന്നിരുന്നു.