തലയോലപ്പറമ്പ്: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ താനെ ഉരുണ്ട് താഴ്ചയിലേക്ക് മറിഞ്ഞു, വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 7.45 ഓടെ പള്ളിക്കവലയ്ക്ക് സമീപം ഉമ്മാകുന്ന് റോഡിലാണ് അപകടം. തലയോലപ്പറമ്പ് പെരുമ്പള്ളിൽ ജോയി തന്റെ കാർ വീട്ടിലെ പോർച്ചിൽ നിർത്തിയ ശേഷം പുറത്തിറങ്ങിയ ഉടൻ കാർ താനെ ഉരുണ്ട് റോഡിന് എതിർവശത്തുള്ള എട്ടടി താഴ്ചയിലുള്ള വീടിന് മുകളിലേക്ക് മറിയുകയായിരുന്നു.സംഭവ സമയത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നവർ മുറിക്കുള്ളിൽ ആയിരുന്നതിനാൽ ദുരന്തം ഒഴിവാക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കാണാട്ട് ജോയച്ചന്റെ വീടിന്റെ മുൻവശത്തെ ഭിത്തിയും വാതിലുകളും തകർന്നു. തുടർന്ന് ക്രയിൻ എത്തി മറിഞ്ഞ വാഹനം ഉയർത്തി മാറ്റി.
അപകടത്തിൽ ആർക്കും പരിക്കില്ല.