അയർക്കുന്നം: അയർക്കുന്നം ഏറ്റുമാനൂർ റോഡിന്റെ ആധുനികവത്കരണ പ്രവർത്തികളുടെ ഭാഗമായി ആറുമാനൂർ മുതൽ അയർക്കുന്നം വരെയുള്ള ടാപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകൾ മാറ്റുന്ന സ്ഥലം ഉമ്മൻചാണ്ടി എം.എൽ.എയും, തോമസ് ചാഴികാടൻ എം.പിയും സന്ദർശിച്ചു. പദ്ധതിയുടെ നിർമ്മാണം എത്രയും വേഗത്തിലാക്കുമെന്നും ശേഷം അയർക്കുന്നം ഏറ്റുമാനൂർ റോഡിന്റെ ആധുനിക രീതിയിൽ ഉള്ള ടാറിംഗ് ഉടൻ ആരംഭിക്കുമെന്നും ഇവർ അറിയിച്ചു. പദ്ധതിയ്‌ക്കായി രണ്ട് കോടി രൂപ ഉമ്മൻചാണ്ടി എം.എൽ.എ അനുവദിച്ചിരുന്നു. നിരവധി പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതിയുടെ പ്ലാന്റ് ആറുമാനൂരിൽ മീനച്ചിലാറിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ജോയി കൊറ്റത്തിൽ, ജെയിംസ് കുന്നപ്പള്ളി, ജിജി നാഗമറ്റം, ജോസ് കുടകശ്ശേരി, ജോയിസ് കൊറ്റത്തിൽ, ഷൈലജ റെജി ഗീത രാധാകൃഷ്ണൻ, ജോസഫ് ചാമക്കാല, ജോസ് കൊറ്റം, ജോളി ജോർജ്ജ്, എബ്രഹാം ഫിലിപ്പ്, കെ.സി ഐപ്പ്, മുരളീകൃഷ്ണൻ ജോണി എടേട്ട്, ഷിനു ചെറിയാന്തറയിൽ,സണ്ണി മരങ്ങാട്ടിൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.