കോട്ടയം: യൂത്ത് കോൺഗ്രസ് പാർലമെന്റ് നിയോജക മണ്ഡലം പ്രസിഡന്റായി ചിന്തു കുര്യൻ ജോയിയെ തിരഞ്ഞെടുത്തു. ടോം കോര അഞ്ചേരിൽ (കോട്ടയം), ജോബിൻ ജേക്കബ് (ഏറ്റുമാനൂർ), സിജോ ജോസഫ് (കടുത്തുരുത്തി) എന്നിവർ കോട്ടയത്തു നിന്നുള്ള സംസ്ഥാന സെക്രട്ടറിമാരാണ്.
റോയി തോമസ് (പാലാ) , നൈഫ് ഫൈസി (കാഞ്ഞിരപ്പള്ളി), സി.സി ജിസൺ (കടുത്തുരുത്തി), ഷാൻ ടി.ജോൺ (പുതുപ്പള്ളി), ജെന്നിൻ ഫിലിപ്പ് (കോട്ടയം), എം.കെ നഹാസ് (കാഞ്ഞിരപ്പള്ളി), അജു തോമസ്, അജീഷ് കുമാർ, അനീഷ തങ്കപ്പൻ (കോട്ടയം), രമ്യ വിജയകുമാർ എന്നിവർ ജില്ലാ ജനറൽ സെക്രട്ടറിമാരും അരുൺ കെ.ഫിലിപ്പ് (കോട്ടയം), ബിബിൻ തോമസ് (പുതുപ്പള്ളി), അരുൺ മർക്കോസ് (കോട്ടയം) എന്നിവർ ജില്ലാ സെക്രട്ടറിമാരുമാണ്.
ഐഗ്രൂപ്പിൽ നിന്നും ടോം കോര അഞ്ചേരി, അജു ജോർജ്, അരുൺ കെ.ഫിലിപ്പ് , രമ്യ വിജയകുമാർ എന്നിവരാണ് വിജയിച്ചത്. എ ഗ്രൂപ്പിലെ റിബലുകളായി മത്സരിച്ച ജെന്നിനും ബിബിൻ പുതുപ്പള്ളിയും വിജയിച്ചു.