പാലാ : കിടങ്ങൂർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ട ഉത്സവ ഭാഗമായുള്ള കുടമാറ്റം ഇന്ന് രാത്രി 8 ന് നടക്കും. രാവിലെ 8 ന് ശ്രീബലി എഴുന്നള്ളത്ത്. 12 ന് ഉത്സവബലി, 1.30 ന് ഓട്ടൻതുള്ളൽ. വൈകിട്ട് 3.30 ന് സംഗീത സദസ്. 4 ന് ചാക്യാർകൂത്ത്, രാത്രി 7.30 ന് കിടങ്ങൂർ പഞ്ചാരി, 8 മുതൽ കുടമാറ്റം. 10.30 മുതൽ സിനിമാ താരം സ്വാസികയും സംഘവും അവതരിപ്പിക്കുന്ന നൃത്തം. 1 ന് പള്ളിവേട്ട എഴുന്നള്ളത്ത്. നാളെ രാവിലെ 10 ന് ആറാട്ട് മേളം, 12.30 മുതൽ മഹാപ്രസാദമൂട്ട്, സംഗീതസദസ്, 2.30 ന് വർണ്ണമാലിക, 4 ന് സംഗീതസദസ്. 4.30 ന് ചെമ്പിളാവ് പൊൻകുന്നത്ത് മഹാദേവ ക്ഷേത്രത്തിലേക്ക് ആറാട്ടെഴുന്നള്ളത്ത്. ഗായത്രി സുരേഷ് നയിക്കുന്ന ഗാനമേള. 6 ന് ആറാട്ട്, 7 ന് സുധ രഘുനാഥിന്റെ സംഗീതസദസ്. 10 ന് കട്ടച്ചിറക്കാവടിയുടെ മുഖ്യ സംഘാടകനായ ജി.വിശ്വനാഥൻ നായർക്ക് തൃക്കിടങ്ങൂരപ്പൻ പുരസ്‌കാരം ദേവസ്വം ട്രസ്റ്റി ഡോ.സി. എൻ.ടി.നമ്പൂതിരി, ദാമോദരൻ നമ്പൂതിരി എന്നിവർ ചേർന്ന് നൽകും. തൃക്കിടങ്ങൂരപ്പൻ സഹായ നിധിയുടെ വിതരണം മോൻസ് ജോസഫ് എം.എൽ.എ നിർവഹിക്കും. രാത്രി 10 ന് ചെമ്പിളാവ് പൊൻകുന്നത്ത് ക്ഷേത്രത്തിൽ നിന്ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്. 10.30 ന് നാദലയ സമന്വയം. 10.15 ന് ചെമ്പിളാവ് ജംഗ്ഷനിലും തുടർന്ന് ഉത്തമേശ്വരം ക്ഷേത്രസന്നിധിയിലും ആറാട്ട് കഴിഞ്ഞെത്തുന്ന തൃക്കിടങ്ങൂരപ്പന് വരവേൽപ്പ്, സമൂഹപ്പറ. 2 ന് കോവിൽപ്പാടത്ത് ആറാട്ടെതിരേൽപ്പ്, ലക്ഷദീപം, അകത്ത് എഴുന്നള്ളത്ത്, ആനക്കൊട്ടിലിൽ പറവയ്പ്. കൊടിയിറക്ക്, കലശം, ശ്രീഭൂതബലി.