ഇടമറ്റം : ശ്രീഭദ്രാ വിദ്യാനികേതൻ സ്‌കൂൾ വാർഷികം ഭാരതീയ വിദ്യാനികേതൻ ജില്ലാ പ്രസിഡന്റ് കെ.എസ്.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഇടമറ്റം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് എം.ജി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. നോക്കുവിദ്യ പാവകളിയിൽ പത്മശ്രീ ലഭിച്ച എം.എസ്.പങ്കജാക്ഷി മൂഴിക്കലിനെ ചടങ്ങിൽ ആദരിച്ചു. എൻഡോവ്‌മെന്റ് വിതരണം മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സിക്കുട്ടി കുര്യാക്കോസ് നിർവഹിച്ചു. കുട്ടികളുടെ കലാസന്ധ്യ ടോപ്പ് സിംഗർ ഫെയിം അലീനിയ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി.ആർ.ലേഖാമോൾ, സി.ബി.ബിജു, മഞ്ചു വിജയൻ, റെജി കുന്നനാംകുഴി, രമ്യ ഹരി, പ്രീത ഉണ്ണിക്കൃഷ്ണൻ, ബി.സൂര്യദേവ് എന്നിവർ പ്രസംഗിച്ചു.