പാലാ : വനിതാദിനത്തോടനുബന്ധിച്ച് മീനച്ചിൽ താലൂക്ക് പരിധിയിലെ അനധികൃത ഖനനം തടയുന്നതിനായി താലൂക്ക് ഓഫീസിലെ വനിതാഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. ഇന്നലെ വനിതാദിനത്തിൽ പൂവരണി വില്ലേജിന്റെ പരിധിയിൽ നിന്ന് അനധികൃത മണ്ണ് ഖനനം നടത്തിയ ഒരു ജെ.സി.ബിയും, ടിപ്പർ ലോറിയും കസ്റ്റഡിയിൽ എടുത്തു. ഡെപ്യൂട്ടി തഹസീൽദാർമാരായ ഷിജി.എം, ഷൈനി തോമസ്, ബിജു മോൾ എ.എസ്, ലിറ്റിൽ മോൾ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡിൽ ക്ലർക്കുമാരായ നൈസി തോമസ്, സുമ.ഇ.ആർ, മഞ്ജു സി.എസ്, അനു ജി.നായർ, അമ്പിളി സുകുമാരൻ, ജിഷാ ഉണ്ണികൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു.