തലനാട് : ജില്ലയിൽ ഏറ്റവും കൂടുതൽ ജലക്ഷാമം അനുഭവപ്പെടുന്ന തലനാട് പഞ്ചായത്തിൽ ഈ കൊടുംവേനലിലും കിണർ നിറയെ കുടിവെള്ളം കിടന്നിട്ടും 150 ഓളം വരുന്ന കുടുംബങ്ങൾക്ക് അത് കണ്ടിരിക്കാനേയാകുന്നുള്ളൂ. 2014ൽ കമ്മിഷൻ ചെയ്ത തലനാട് ഓന്തുപാറ ജൂബിലി റോഡ് ഭാഗത്തെ 150 ഓളം വരുന്ന ഉപഭോക്താക്കൾക്കാണ് തങ്ങൾക്കായി അനുവദിച്ച കുടിവെള്ള പദ്ധതി കൊണ്ട് പ്രയോജനമില്ലാതെയായിരിക്കുന്നത്. കിണർ നിറഞ്ഞ് വെള്ളം കിടന്നിട്ടും ആറുവർഷമായി ഇവിടെ വെള്ളം കിട്ടാക്കനിയാണ്. 2014ൽ അന്നത്തെ തലനാട് ഡിവിഷനെ ഈരാറ്റുപേട്ട ബ്ലോക്കിൽ പ്രതിനിധീകരിച്ചിരുന്ന ബ്ലോക്ക് പഞ്ചായത്തംഗം എൻ.ടി.കുര്യൻ മുൻകൈ എടുത്ത് ഗ്രാമവികസന പദ്ധതിയിൽപ്പെടുത്തി ആവിഷ്‌ക്കരിച്ച പദ്ധതിയായിരുന്നു ഓന്തുപാറ കുടിവെള്ള പദ്ധതി.

ആയുസ് 41 ദിവസം മാത്രം

അഞ്ച് പ്ലാവിൽ കുളംകുഴിച്ച് ഒരു കിലോമീറ്റർ മുകളിൽ ഓന്തുപാറയിൽ 5000 ലിറ്റർ ശേഷിയുള്ള രണ്ട് ടാങ്ക് സ്ഥാപിച്ച് അതിൽ വെള്ളം നിറച്ച് ഓന്തുപാറ ഭാഗത്തെ 70 കുടുംബങ്ങൾക്കും, 2 കിലോമീറ്റർ അകലെ 5000 ലിറ്ററിന്റെ തന്നെ രണ്ട് ടാങ്ക് സ്ഥാപിച്ച് ജൂബിലി റോഡ് ഭാഗത്തെ 80 ഓളം കുടുംബങ്ങൾക്കും കുടിവെള്ളം എത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ പദ്ധതി കമ്മിഷൻ ചെയ്ത് 41 ദിവസം മാത്രമാണ് വെള്ളം ലഭിച്ചത്. പദ്ധതിക്കായി ഉപയോഗിച്ചിട്ടുള്ള പി.വി.സി പൈപ്പുകളാകട്ടെ നിലവാരം കുറഞ്ഞതായതിനാൽ തകർന്ന നിലയിലാണ്. നിലവാരം കൂടിയ ജി.ഐ.പൈപ്പുകൾ സ്ഥാപിച്ച് വെള്ളം എത്തിക്കാനുള്ള നടപടികൾ ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

പദ്ധതി കമ്മിഷൻ ചെയ്തത് : 2014

ഉപഭോക്താക്കൾ