thiru

കോട്ടയം: തിരുനക്കര ആന പ്രേമി സംഘത്തിന്റെ ആദ്യയോഗം ചേർന്നു. ജയൻ തടത്തുംകുഴി അദ്ധ്യക്ഷത വഹിച്ചു. സുഖ ചികിത്സയ്‌ക്കു ശേഷം തിരുനക്കര ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തുന്ന തിരുനക്കര ശിവന് സ്വീകരണം ഒരുക്കാൻ യോഗം തീരുമാനിച്ചു. തിരുനക്കര പൂരത്തിന് തിരുനക്കര മഹാദേവന്റെ തിടമ്പ് ശിവൻ എടുക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്നു ദേവസ്വം അധികൃതരോടും ക്ഷേത്ര ഉപദേശക സമിതിയോടും രേഖാ മൂലം ആവശ്യപ്പെടാനും തീരുമാനമായി. തിരുനക്കര ആന പ്രേമി സംഘത്തിന്റെ ഭാരവാഹികളായി ടി.സി. രാമാനുജം (പ്രസിഡന്റ്), സുരേഷ് അംബികാഭവൻ (സെക്രട്ടറി ), ജയകുമാർ തിരുനക്കര (ജനറൽ കൺവീനർ), രാജേഷ് രാജൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. മറ്റ് കമ്മിറ്റിയംഗങ്ങളായി ജി. ഉദയശകർ,​ ജീ. രാജീവ്,​ വേണു സ്വസ്‌തിക് , പ്രവീൺ ചിറയിൽ (ജോയിന്റ് സെക്രട്ടറിമാർ)​,​ മേഖല കൺവീനർമാർമാരായ ഗോപി കൃഷ്ണൻ (അയ്മനം),​ അജിത്ത് കുമാർ (മുട്ടമ്പലം),​ സനൽകുമാർ (ചെങ്ങളം),​ വിനോദ് കുമാർ (കാരാപ്പുഴ),​ സഞ്ചു തോട്ടത്തിൽചിറ (തെക്കുംഗോപുരം),​ ശ്രീകാന്ത് (വേളൂർ) എന്നിവരെയും തിരഞ്ഞെടുത്തു.