കോട്ടയം : കേരള രാഷ്ട്രീയത്തിൽ ഒറ്റപ്പെട്ടതിന്റെ വിഭ്രാന്തിയാണ് ഒറ്റകേരളാ കോൺഗ്രസ് എന്ന
പി.ജെ.ജോസഫിന്റെ പ്രസ്താവനയിൽ നിഴലിക്കുന്നതെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി പറഞ്ഞു. കേരളാ വനിതാകോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാദിനാചരണം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നണി ഭേദമില്ലാതെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ ആഭ്യന്തര കലഹം സൃഷ്ടിക്കുകയും അതിനെ ലയനം എന്ന് വിളിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സർക്കസാണ് ഇപ്പോൾ ജോസഫ് വിഭാഗം നടത്തിക്കൊണ്ടിരിക്കുന്നതെന്നും ജോസ് പറഞ്ഞു.
വനിതാ കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. സ്റ്റീഫൻ ജോർജ് ,സണ്ണി തെക്കേടം, ജോസഫ് ചാമക്കാല, ശ്രീദേവി, അംബികാ മോഹൻ എന്നിവർ പ്രസംഗിച്ചു. ഡോ.കുര്യാസ് കുമ്പളക്കുഴി കെ.എം മാണി അനുസ്മരണ പ്രഭാഷണം നടത്തി.