പള്ളിക്കത്തോട്: എസ്.എൻ.ഡി.പിയോഗം 4840-ാം നമ്പർ ഇളമ്പള്ളി ശാഖയുടെ വാർഷികപൊതുയോഗവും തിരഞ്ഞെടുപ്പും 15ന് നടക്കും. ഇളമ്പള്ളി
ഗവ.യു.പി.സ്‌കൂൾ ഹാളിൽ 2.30ന് കോട്ടയം യൂണിയൻ സെക്രട്ടറി ആർ. രാജീവ് അദ്ധ്യക്ഷത വഹിക്കും.യൂണിയൻ കൗൺസിലർ ഇ.പി. കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി പി.കെ. ശശി റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. തുടർന്ന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും. ശാഖാ പ്രസിഡന്റ് കെ. ജ്യോതിലാൽ,വൈസ് പ്രസിഡന്റ് അനിൽകുമാർ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൗൺസിലർ അരുൺ ജി, യൂണിയൻ കമ്മിറ്റി അംഗം പി.എസ്. രഘുനാഥൻ, വനിതാസംഘം പ്രസിഡന്റ് ജയ അനിൽ, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് വിനോദ് പാമ്പയ്ക്കൽ എന്നിവർ പ്രസംഗിക്കും.