deen

അടിമാലി: മഹിളാ കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അടിമാലിയിൽ സംഘടിപ്പിച്ച ലോകവനിതാ ദിനാചരണ പരിപാടി ഡീൻ കുര്യാക്കോസ് എം. പി ഉദ്ഘാടനം ചെയ്തു.ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ വനിതാദിന സന്ദേശം നൽകി.മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഇന്ദുസുധാകരൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ മഹിളാകോൺഗ്രസ് ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ് മോളി പീറ്റർ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്,ലീലാമ്മ ജോസ്, മഞ്ചു ജിൻസ് തുടങ്ങിയവർ സംസാരിച്ചു.സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങൾ ജാഗ്രത എന്ന വിഷയത്തിൽ പൊലീസുദ്യോഗസ്ഥനായ വി കെ മധു ക്ലാസ് നയിച്ചു.