ചേനപ്പാടി : ധർമ്മശാസ്താക്ഷേത്രത്തിൽ നടന്നുവന്ന അയ്യപ്പസത്രം സമാപിച്ചു. യജ്ഞാചാര്യൻ തമ്പലക്കാട് ഇല്ലത്തപ്പൻ കാവ് ജനാർദ്ദനൻ നമ്പൂതിരി സമർപ്പണപൂജ നിർവഹിച്ചു. സോപാനസംഗീതജ്ഞൻ ദീപു മാടപ്പള്ളിയെ സത്രവേദിയിൽ സി.കെ.മോഹൻദാസ് ആദരിച്ചു. മേളകലാകാരനായ വിദ്യാർത്ഥി അനന്ദുരാജിനെ പി.എൻ.രഘു ആദരിച്ചു. ഉത്സവഭാഗമായി നടന്ന ഉത്സവബലിദർശനത്തിലും മഹാപ്രസാദമൂട്ടിലും നിരവധി ഭക്തർ പങ്കെടുത്തു. ഇന്ന് വൈകിട്ട് 4.30 ന് കാഴ്ചശ്രീബലി, 8 ന് നൃത്തനാടകം, 12 ന് പള്ളിവേട്ട എഴുന്നള്ളത്തും കളമെഴുത്തുംപാട്ടും.