അടിമാലി: ആകാശവാണി ദേവികുളം നിലയത്തിന്റെ ആഭിമുഖ്യത്തിൽ 10ന് തുഷാരം 2020 എന്ന പേരിൽ കവിയരങ്ങ് നടത്തും.എസ്.എൻ ഡി പി യോഗം ബി.എഡ് ട്രെയിനിംഗ് കോളേജിൽ രാവിലെ 10ന് കവി പി.കെ.ഗോപി ഉദ്ഘാടനം ചെയ്യും. മൂന്നാർ ഗവ:കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന പ്രളയം എന്ന കവിതയുടെ രംഗഭാഷ, കവിത മത്സര വിജയികൾക്കുള്ള സമ്മാനവിതരണം എന്നിവ നടക്കും.ആന്റണി മുനിയറ, അക്ബർ നേര്യമംഗലം, ജോസ് കോനാട്ട്, ബിന്ദു പത്മകുമാർ, മിനി മീനാക്ഷി തുടങ്ങിയവർ പങ്കെടുക്കും.