പൂവൻതുരുത്ത്: പൂവൻതുരുത്ത് 2214-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെയും 1729-ാം നമ്പർ വനിതാ സമാജത്തിന്റെയും ആഭിമുഖ്യത്തിൽ ലോകവനിതാദിനം ആചരിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. ശോഭാ സലിമോൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഡോ. ടി.എൻ. പരമേശ്വരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. കോട്ടയം താലൂക്ക് വനിതാ യൂണിയൻ പ്രസിഡന്റ് വത്സാ ആർ. നായർ മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന വനിതകളെയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ചുമതലയേറ്റ ഡോ. ശോഭാ സലിമോനെയും ആദരിച്ചു. വനിതാ യൂണിയൻ കമ്മറ്റി അംഗം സരസ്വതിയമ്മ, വനിതാ സമാജം പ്രസിഡന്റ് ആർ. ജയശ്രീ, സെക്രട്ടറി ശാന്താ മുരളീധരൻ, ബാലസമാജം പ്രസിഡന്റ് അമൃത, രമ്യാ രാജേഷ് എന്നിവർ പങ്കെടുത്തു.