അങ്കമാലി: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ അങ്കമാലി ഫിസാറ്റ് എൻജിനീയറിംഗ് കോളേജിൽ വച്ച് അസാപ്പ് സംഘടിപ്പിച്ച റീബൂട്ട് കേരള ഹാക്കത്തൺ എറണാകുളം ജില്ലാ മത്സരത്തിന്റെ സമാപനസമ്മേളനം റോജി. എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോട്ടയം സെന്റ് ഗിറ്റ്‌സ് കോളേജ് ജേതാക്കളായി. വിജയികൾക്ക് കൊച്ചിൻ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. എൻ.കെ. മധുസൂദനൻ നായർ 50000 രൂപയുടെ കാഷ് അവാർഡും ശില്പവും സർട്ടിഫിക്കറ്റും സമ്മാനിച്ചു. ഹാക്കത്തണിൽ ഗവ. എൻജിനീയറിംഗ് കോളേജ് തൃശൂർ, കോളേജ് ഒഫ് എൻജിനീയറിംഗ് ട്രിവാൻഡ്രം യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ആദ്യ മൂന്നു ടീമുകളും ഹാക്കത്തൺ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കും.
ഹാക്കത്തൺ സന്ദർശിച്ച പ്രമുഖ കമ്പനി അധികൃതർ മുപ്പതോളം വിദ്യാർത്ഥികളെ തൊഴിൽ നൽകുന്നതിനായി തിരഞ്ഞെടുത്തു. ചടങ്ങിൽ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ എം.സി. ജോസഫൈൻ, ടി.സി.എസ് വൈസ് പ്രസിഡന്റും ഡെലിവറി സെന്റർ മേധാവിയുമായ ദിനേശ് പി. തമ്പി, ഫിസാറ്റ് ചെയർമാൻ അനിത പി, മൂക്കന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ജയാ രാധാകൃഷ്ണൻ, പ്രിൻസിപ്പൽ ഡോ. ജോർജ് ഐസക്, ജില്ലാ ആസൂത്രണ ഓഫീസർ ലിറ്റി മാത്യു , അസാപ് ഐ.ടി വിഭാഗം മേധാവി വിജിൽകുമാർ വി, അസാപ് അണ്ടർ സെക്രട്ടറി ദീപക് പോൾ, ഫിസാറ്റ് കോളേജ് വൈസ് ചെയർമാൻ അനീഷ് കുമാർ ആർ, അക്കാഡമിക് ഡയറക്ടർ ഡോ. കെ.എസ്.എം പണിക്കർ, വൈസ് പ്രിൻസിപ്പൽ ഡോ. സി. ഷീല, മാനേജിംഗ് കമ്മിറ്റിയംഗം അലക്‌സ് ടി. പൈകട തുടങ്ങിയവർ സംസാരിച്ചു