ചങ്ങനാശേരി: അന്തർ ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ് ഒഫ് ഗ്രേറ്റർ ചങ്ങനാശേരി വനിത ദിനത്തോടനുബന്ധിച്ച നടത്തിയ സമ്മേളനം സാഹിത്യകാരി പ്രൊഫ. ശാരദകുട്ടി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ബിനോദ് അദ്ധ്യക്ഷത വഹിച്ചു. ക്ലബ് ഏർപ്പെടുത്തിയ സ്ത്രീ ശാക്തീകരണ പുരസ്‌കാരം ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ സർവീസ് പൊലീസ് ഓഫീസർ ഷൈലമ്മാളിനും ഇന്റർ നാഷണൽ നീന്തൽതാരം സുമി സിറിയക്കിനും ക്ലബ് പ്രസിഡന്റ് ബിനോദ് പുരസ്‌കാരം നൽകി. ഹരികുമാർ, പാപ്പച്ചൻ, അഡ്വ. വാരിയർ തുടങ്ങിയവർ പങ്കെടുത്തു.