വൈക്കം: വടക്കേനട വൈക്കം ടൗൺ ഗവൺമെന്റ് എൽ.പി. സ്‌കൂളിന്റെ 150-ാമത് വാർഷികാഘോഷങ്ങളുടെ സമാപനവും ഈ അദ്ധ്യയന വർഷത്തെ വാർഷികാഘോഷ പരിപാടികളും സി.കെ. ആശ. എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.കെ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മികച്ച സേവനം നടത്തിയ ഹെഡ്മാസ്റ്റർ വി. ജയ്ചന്തിനെ ചടങ്ങിൽ ആദരിച്ചു. നഗരസഭ ചെയർമാൻ ബിജു. വി. കണ്ണേഴൻ കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഡി. രഞ്ജിത്ത് കുമാർ എൻഡോവ്‌മെന്റ് വിതരണം ചെയ്തു. പാലാ ഡി.ഇ.ഒ പി.കെ. ഹരിദാസ്, എ.ഇ.ഒ പ്രീതാ രാമചന്ദ്രൻ, ഹെഡ്മാസ്റ്റർ ബി. ജയ്ചന്ത്, വി. അമ്പിളി, ഭാവന കൃഷ്ണ, പി.എൻ. സരസമ്മ, ബി. വിജയൻ. ടി.കെ. സുവർണ്ണൻ, എന്നിവർ പ്രസംഗിച്ചു. പൂർവവിദ്യാർത്ഥികളുടെ കലാസന്ധ്യയും നടത്തി.