വൈക്കം: വൈക്കം ജനമൈത്രി പൊലീസിന്റെയും ജനമൈത്രി സമിതിയുടെയും നേതൃത്വത്തിൽ ലോക വനിതാദിനാചരണത്തിന്റെ ഭാഗമായി വിവിധ രംഗങ്ങളിൽ കഴിവു തെളിയിച്ച 25 വനിതകളെ പുരസ്‌ക്കാരങ്ങൾ നല്കി ആദരിച്ചു.
സത്യാഗ്രഹ സ്മാരക ഹാളിൽ നടന്ന സമ്മേളനം സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് ഹൗസ് ഓഫീസർ എസ്. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി. സി.ജി. സനൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ ബിജു. വി. കണ്ണേഴൻ , സി.ആർ.ഒ സി. എ. ബിജുമോൻ, കോ-ഓർഡിനേറ്റർ പി.എം. സന്തോഷ് കുമാർ, ഇ.എൻ. സിബിമോൻ, പി. സോമൻപിള്ള , ശിവപ്രസാദ് പിള്ളേച്ചൻ, സുരേഷ് മുത്തുചിപ്പി, ജോർജ്ജ് കൂടല്ലി, എന്നിവർ പ്രസംഗിച്ചു. സി.കെ. ആശ എം.എൽ.എ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു.