വൈക്കം: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ടൗൺ വനിതാവേദിയുടെ നേതൃത്വത്തിൽ പെൻഷൻ ഭവനിൽ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു.
വനിതാ വേദി കൺവീനർ കെ. ജി. രാജലക്ഷ്മി സമ്മേളനം ഉദ്ഘാടനം ചെയ്തു. സാംസ്‌ക്കാരിക വേദി കൺവീനർ പി. കെ. ഓമന അദ്ധ്യക്ഷത വഹിച്ചു. ലതിക കാലാക്കൽ , ഗീത ബാബു, ലളിത പാഴൂത്തറ, കേരള സ്‌റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ ടൗൺ പ്രസിഡന്റ് എ. വി. പുരുഷോത്തമൻ, സെക്രട്ടറി എ. ശിവൻകുട്ടി, സംസ്ഥാന കമ്മിറ്റി അംഗം ജി. മോഹൻ കുമാർ , ജില്ലാ കമ്മിറ്റി അംഗം ടി. ആർ. സി . നായർ എന്നിവർ പ്രസംഗിച്ചു.