തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിൽ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ ലോക വനിതാ ദിനാചരണ പരിപാടികൾ യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്‌ബാബു ഉദ്ഘാടനം ചെയ്തു. വനിതാ സംഘം പ്രസിഡന്റ് ജയ അനിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ വനിതാദിനസന്ദേശം നൽകി. വനിതാ സംഘം സെക്രട്ടറി ധന്യ പുരുഷോത്തമൻ സ്വാഗതം ആശംസിച്ചു. കേന്ദ്ര സമിതി അംഗം സുലഭ സജീവ് മുഖ്യാതിഥി ആയിരുന്നു. ജനമൈത്രി പൊലീസ് കൗൺസിലർ ജി. തുളസി 'അമ്മമാരും പെൺമക്കളും" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. മഞ്ജു സജി, ഗിരിജാ കമൽ, സലിജ അനിൽ, ശ്രീകല വി.ആർ, മായാ ജയകുമാർ, വത്സ മോഹനൻ, രാജി ദേവരാജൻ, ആശ അനീഷ്, ഓമന രാമകൃഷ്ണൻ, സുനിത അജിത്, കെ.എസ്. അജീഷ്‌കുമാർ, മജീഷ ബിനു തുടങ്ങിയവർ പ്രസംഗിച്ചു.