അടിമാലി: ബസ്സ് സ്റ്റാൻഡിൽ വാഹനം കാത്തു നിന്നിരുന്ന സ്ത്രീയുടെ സ്വർണ്ണവള ഉൾപ്പെടെയുള്ള പഴ്സ് നഷ്ടപ്പെട്ടു
കട്ടപ്പന വാഴവര ആപ്രശേരി രാഗിണി രാമചന്ദ്രന്റെ രണ്ട് സ്വർണ്ണവള ,3900 രൂപ ,എ ടി എം ആധാർ തിരെഞ്ഞടുപ്പ് ഐഡി കാർഡുകൾ എന്നിവ അടങ്ങുന്ന പഴ്സാണ് നഷ്ടപ്പെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലിന് കുഞ്ചിത്തണ്ണിയിൽ സഹോദരന്റെ വീട്ടിൽ പോയ ശേഷം തിരികെ അടിമാലി സ്റ്റാൻഡിൽ കട്ടപ്പയ്ക്കുള്ളബസ് കാത്തിരിക്കുന്നതിനിടയിലാണ് പഴ്സ് നഷ്ടമായത്. ബസിൽ കയറിയ രാഗിണി ടിക്കറ്റ് എടുക്കുന്നതിന് പഴ്സ് തിരഞ്ഞപ്പോൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്.

തുടർന്ന് പൊലീസ് സ്റ്റേഷനിൽ എത്തിപൊലീസ് ഉദ്യോഗസ്ഥരമായി ചേർന്ന് ബസ്സ് സ്റ്റാൻഡിൽ പഴ്സ് തിരഞ്ഞെങ്കിലും കണ്ടെത്തനായില്ല . അതിനിടെ രാഗിണിയുടെ അടുത്തിരുന്ന തമിഴ് വംശജയായ സ്ത്രീ യെക്കുറിച്ച് ബസ്‌കാത്തിരുപ്പ് കേന്ദ്രത്തിലുണ്ടായിരുന്നവർ മൊഴി നൽകി.