മാന്നാർ: മാന്നാർ മേജർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തിരുവുത്സവം 11 മുതൽ 20 വരെ നടക്കും. 11ന് മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. എല്ലാ ദിവസവും രാവിലെ പതിവ് ക്ഷേത്രപൂജകൾ, വൈകുന്നേരം 6.30ന് സ്‌പെഷ്യൽ ദീപാരാധന, 7.15ന് കലാപരിപാടികളുടെ ഉദ്ഘാടനം, 7.30ന് അഷ്ടപദകച്ചേരി, 8.30ന് നൃത്തനൃത്യങ്ങൾ. 12ന് രാവിലെ 4ന് പള്ളിയുണർത്തൽ, വൈകുന്നേരം 5ന് നടതുറപ്പ്, 6.30ന് സ്‌പെഷ്യൽ ദീപാരാധന, 7.30ന് ആദ്ധ്യാത്മിക പ്രഭാഷണം, 9ന് കൊടിക്കീഴിൽ വിളക്ക്. 13ന് രാവിലെ 9ന് ശ്രീബലി, വൈകുന്നേരം 6.30ന് ദീപാരാധന, 8ന് നൃത്തനൃത്യങ്ങൾ, 10ന് വിളക്കിനെഴുന്നള്ളിപ്പ്്. 14ന് രാവിലെ 8ന് മുത്തുക്കുട സമർപ്പണം, 9.30ന് സർപ്പപ്രതിഷ്ടാവാർഷികം, 10.30ന് സർപ്പം പാട്ട്, വൈകുന്നേരം 6.30ന് സ്‌പെഷ്യൽ ദീപാരാധന, 7ന് കുടുംബതാലപ്പൊലി, 10ന് വിളക്കിനെഴുന്നള്ളിപ്പ്. 15ന് രാവിലെ 9ന് ശ്രീബലി, വൈകുന്നേരം 5.30ന് കാഴ്്ചശ്രീബലി, 7.30ന് ഗാനാർച്ചന, 10ന് വിളക്കിനെഴുന്നള്ളിപ്പ്. 16ന് രാവിലെ 9ന് ശ്രീബലി, വൈകിട്ട് 8ന് ചാക്യാർകൂത്ത്, 10ന് വിളക്കിനെഴുന്നള്ളിപ്പ്. 17ന് രാവിലെ 10.30ന് ഉത്സവബലി, 1ന് അന്നദാനം, വൈകിട്ട് 7ന് ദേശതാലപ്പൊലി വരവ്, 7.30ന് കളമെഴുത്തും പാട്ടും, വൈകിട്ട് 8.30ന് ഡാൻസ് നൈറ്റ്, 10ന് വിളക്കിനെഴുന്നള്ളിപ്പ്. 18ന് വൈകുന്നേരം 6.30ന് സ്‌പെഷ്യൽ ദീപാരാധന, 7.30ന് നാടൻപാട്ട്, 10ന് വിളക്കിനെഴുന്നള്ളിപ്പ്. 19ന് രാവിലെ 9ന് ശ്രീബലി, വൈകുന്നേരം 6.30ന് സ്‌പെഷ്യൽ ദീപാരാധന, 8ന് മഹാരുദ്രൻ, 11ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, തുടർന്ന് പള്ളിവേട്ട, 12ന് ക്ഷേത്രാങ്കണത്തിൽ സ്വീകരണം. 20ന് രാവിലെ 9ന് ശ്രീബലി, 1ന് ആറാട്ട് സദ്യ, വൈകിട്ട് 5ന് കൊടിയിറക്ക്, 8ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, 8.15ന് ആരാട്ട് എതിരേല്പ്പ്, 12ന് ആറാട്ട് എതിരേല്പ്പ്, വലിയ കാണിക്ക, ആറാട്ട് സ്വീകരണം, ചുറ്റുവിളക്ക് തെളിക്കൽ, 1.30ന് ഇറക്കിയെഴുന്നള്ളിപ്പ്.