ഏന്തയാർ : എസ്.എൻ.ഡി.പി യോഗം ഏന്തയാർ ശാഖയുടെ വിശേഷാൽ പൊതുയോഗവും ശാഖാ രൂപീകരണത്തിന്റെ കനകജൂബിലി ആഘോഷ കമ്മിറ്റി രൂപീകരണവും നടന്നു. ശാഖാ പ്രസിഡന്റ് കെ.പി.ചെല്ലപ്പന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഡയറക്ടർ ബോർഡ് അംഗം ഡോ.പി.അനിയൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ് അംഗം ഷാജി ഷാസ് മുഖ്യപ്രഭാഷണം നടത്തി. ഹൈറേഞ്ച് യൂണിയൻ കൗൺസിലർ രാജപ്പൻ എ.കെ, ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി അംഗം മജേഷ് എം.എം, ശാഖാ കമ്മിറ്റി അംഗങ്ങളായ ചന്ദ്രൻ, പി.എസ്.മണി, സലിലൻ,ബിന്ദു എന്നിവർ പ്രസംഗിച്ചു. ഹൈറേഞ്ച് യൂണിയൻ നടത്തിയ ദീപാർപ്പണ പ്രാർത്ഥനാ മത്സരത്തിൽ വിജയികളായ ശാഖയിലെ ബാലജന യോഗം കുട്ടികളെയും ഏകാത്മകം പരിപാടിയിൽ നൃത്തം അവതരിപ്പിച്ചവരെയും ആദരിച്ചു. ശാഖാ സെക്രട്ടറി മനോജ് തണ്ടാടിയിൽ സ്വാഗതം പറഞ്ഞു.