രാമപുരം : കടനാട് ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിയ വനിതാദിനാഘോഷം മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ്‌സൺ പുത്തൻകണ്ടം അദ്ധ്യക്ഷത വഹിച്ചു. മുൻ സി.ഡി.എസ് യോഗത്തിൽ ചെയർപോഴ്‌സൺ തങ്കമ്മ തങ്കപ്പൻ എഴുതിയ തങ്ക രശ്മികൾ എന്ന പുസ്തകത്തിന്റെ പ്രകാശനം എം.എൽ.എ നിർവ്വഹിച്ചു. നിർമ്മല ജിമ്മി, പൗളിറ്റ് തങ്കൻ, ജിജി തമ്പി, ഡോ. കെ.എം. പ്രദീപ്, ഉഷ രാജു, സാലി തുമ്പമറ്റം, ബേബി ഉറുമ്പുകാട്ട്, അഡ്വ. ആന്റണി ഞാവള്ളിൽ, സണ്ണി മുണ്ടനാട്ട്, വി. സോമൻ, ട്രീസമ്മ തോമസ്, പൗളിൻ ടോമി, ബിന്ദു വിനു, ബിന്ദു സതീശൻ, ലിസ്സി സണ്ണി, ബിനോയി പി.റ്റി., ഡോ. ചിന്തു തോമസ് എന്നിവർ പ്രസംഗിച്ചു.